Courses, Entrance and Admission Notifications

Kerala Government Certificate Courses in Food Craft Institute

Reference No: CGCD/035/2021

Last Date for submission of online application: 10/08/2021
വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യായന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. www.fcikerala.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ് – 0471 2310441, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം – 0471 2728340, കൊല്ലം – 0474 2767635, കോട്ടയം – 0481 2312504, തൊടുപുഴ – 0486 2224601, ചേർത്തല – 0478 2817234, കളമശ്ശേരി – 0484 2558385, തൃശ്ശൂർ – 0487 2384253, പാലക്കാട് – 0492 2256677, പെരിന്തൽമണ്ണ – 0493 3295733, തിരൂർ – 0494 2430802, കോഴിക്കോട് – 0495 2372131, കണ്ണൂർ – 0497 2706904, കാസർഗോഡ് – 0467 2236347 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Certificate Courses: 1. Front Office Operation, 2. Food & Beverage Service, 3. Food Production, 4. Bakery & Confectionery, 5. Hotel Accommodation Operation, 6. Canning and Food Preservation

പോളിടെക്‌നിക് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

Reference No: CGCD/034/2021
Last Date for submission of online application: 10/08/2021
2021-22 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികൾ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, എയിഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാവും. www.polyadmission.org മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് ഓൺലൈനായി തന്നെ സമർപ്പിക്കണം. എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/സി.ബി.എസ്.ഇ-പത്ത്/  മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ  എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.രണ്ട്) അപേക്ഷിക്കാം. കേരളത്തിലെ സർക്കാർ/ ഐ.എച്ച്.ആർ.ഡി, പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം ഗവ.സീറ്റിലേയ്ക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്. ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ എന്നിവ പാസ്സായവർക്ക് യഥാക്രമം 10, രണ്ട് ശതമാനം വീതം റിസർവേഷൻ ഉണ്ട്. വി.എച്ച്.എസ്.ഇ പാസ്സായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരെഞ്ഞെടുക്കാൻ സാധിക്കുക. ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം,കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ച് ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമുണ്ട്.
എസ്.എസ്.എൽ.സി. യ്ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻ തൂക്കം നൽകിയാണ് സ്ട്രീം ഒന്നിലേയ്ക്കുള്ള സെലക്ഷന്റെ ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം രണ്ടിലേയ്ക്കുള്ള  ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. പൊതു വിഭാഗങ്ങൾക്ക് 150 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 75 രൂപയുമാണ് അപേക്ഷ ഫീസ്.
എൻ.സി.സി/സ്‌പോർസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി 150 രൂപ അപേക്ഷാ ഫീസ് അടച്ച് അപേക്ഷിച്ചശേഷം പകർപ്പ് യഥാക്രമം എൻ.സി.സി  ഡയറക്ടറേറ്റിലേയ്ക്കും, സ്‌പോർട്‌സ് കൗൺസിലിലേയ്ക്കും നൽകണം.
സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജ്, സർക്കാർ എയിഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി പ്രത്യേകം അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം അതത് പോളീടെക്‌നിക് കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പണം ആഗസ്റ്റ് 10 വരെ തുടരും. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

PONDICHERRY UNIVERSITY : ADMISSION 2021-22

Reference No: CGCD/033/2021

Last Date for submission of online application: 14/08/2021
Pondicherry university entrance exam is a university level exam which is conducted once in a year. The admission will be offered to candidates in various PG & doctoral level courses in the field of Engineering & Technology, Arts, Science, Commerce and various other fields. Candidates will be offered admission in various campuses of university. 
Academic Programmes OFFERED: M.A, M.Sc, M.Tech, MBA, MCA, M.COM, M.Ed, M.P.Ed, MSW, M.P.A, L.L.M and PhD Courses.
Notification Link: https://www.pondiuni.edu.in/admissions-2021-22/ 
Apply Now: https://pu2021.onlineapplicationform.org/pondiuni/

University of Delhi: Admissions for the Academic Session 2021-22

Reference No: CGCD/032/2021

Last Date for submission of online application: 02/08/2021
The University of Delhi is always admired for being a leading institution for knowledge creation, research and dissemination. Being honoured as an Institute of Eminence (IOE) by the MHRD, the University is proud to host state-of-the-art research based institutions having inter disciplinary/multidisciplinary approaches. Our Departments and Colleges have maintained the legacy of being placed at the top positions in the various higher education institutions (HEI) rankings. Such visions give opportunity to our students to be pro-active to face the challenges of the 21st century.
The Admission Branch announces the commencement of admissions for the academic year 2021-22. It invites candidates desirous of taking admission to the University of Delhi by registering themselves on the DU portal (www.du.ac.in)

നീറ്റ് 2021 രജിസ്ട്രേഷൻ രണ്ട് ഘട്ടങ്ങളായി

Reference No: CGCD/031/2021
Last Date for submission of online application: 06/08/2021
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) നീറ്റ് 2021 അപേക്ഷാ ഫോമുകളെ രണ്ട് സെറ്റുകളായി അല്ലെങ്കിൽ ഘട്ടങ്ങളായി വിഭജിച്ചു. കാൻഡിഡേറ്റ് ഡാറ്റ വേഗത്തിൽ സമർപ്പിച്ചുവെന്ന് ഉറപ്പാക്കാനാണ് ഇത് ചെയ്തത്. അപേക്ഷാ ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 6 ആണ്
നീറ്റ് 2021 അപേക്ഷാ ഫോം ആദ്യ ഘട്ടം:
ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കുന്ന അവസാന തീയതിക്ക് മുമ്പായി ആദ്യത്തെ സെറ്റ് വിവരങ്ങൾ നല്‍കണം. ആദ്യ സെറ്റിൽ സ്ഥാനാർത്ഥികൾ കാൻഡിഡേറ്റ് വ്യക്തിഗത വിശദാംശങ്ങൾ, സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, തമ്പ് ഇംപ്രഷനുകൾ, അനുബന്ധ വിവരങ്ങൾ എന്നിവ നൽകണം.
നീറ്റ് 2021 അപേക്ഷാ ഫോം രണ്ടാം ഘട്ടം:
ഫലം പ്രഖ്യാപിക്കുന്നതിനോ സ്കോർ കാർഡ് download ചെയ്യുന്നതിനോ മുമ്പായി രണ്ടാമത്തെ സെറ്റ് വിവരങ്ങൾ  നല്‍കണം. രണ്ടാമത്തെ സെറ്റിൽ, ആദ്യ സെറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ വിശദാംശങ്ങൾ അപേക്ഷകർ നൽകണം. മാതാപിതാക്കളുടെ വരുമാന വിശദാംശങ്ങൾ, താമസിക്കുന്ന സ്ഥലം, വിദ്യാഭ്യാസ വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ നീറ്റ് 2021 അപേക്ഷാ ഫോമിന്റെ രണ്ടാം സെറ്റിൽ നൽകണം.
https://neet.nta.nic.in/webinfo/Page/Page?PageId=8&LangId=P

സാമൂഹിക വികസനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്

Reference No: CGCD/029/2021
Last Date for submission of online application: 31/07/2021
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2021 ജൂലൈ സെഷനിൽ നടത്തുന്ന സാമൂഹിക വികസനത്തിലുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിൽ സാമൂഹിക പ്രവർത്തനത്തെ തൊഴിലെന്ന രീതിയിൽ നടപ്പിലാക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും ലഭിക്കും. തിയറി പ്രാക്ടി ക്കൽ ക്ലാസുകൾ എന്നിവ ഉണ്ടാകും.
വിദ്യാർത്ഥികൾ, സാമൂഹിക പ്രവർത്തകർ, അധ്യാപകർ, സാമൂഹിക പ്രവർത്തനത്തിൽ തത്പരരായ വ്യക്തികൾ എന്നിവർക്കുകൂടി സഹായകമായ രീതിയിൽ അവധി ദിവസങ്ങളിലായിരിക്കും കാസ്സുകൾ സംഘടിപ്പിക്കുന്നത്.
18 വയസ്സിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. വിശദാംശങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2021 ജൂലൈ 31 ആണ്.
കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക : സിജി ചേവായൂർ കോഴിക്കോട് – 8086664006 

2021-22 വർഷത്തെ KVPY സ്കോളർഷിപ് പരീക്ഷക്ക് അപേക്ഷിക്കാം

Reference No: CGCD/028/2021

Last Date for submission of online application: 25/08/2021
അടിസ്‌ഥാന ശാസ്‌ത്ര പഠന ഗവേഷണങ്ങളിൽ താൽപര്യമുള്ള, പത്താം ക്ലാസെങ്കിലും കഴിഞ്ഞ, സമർഥർക്കു പ്രോത്സാഹനം നൽകുന്നതിന് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള ‘കിശോർ വൈജ്‌ഞാനിക് പ്രോത്സാഹൻ യോജന’(KVPY) പദ്ധതിയിൽ ചേരേണ്ടവർ ഓൺലൈൻ അപേക്ഷ ആഗസ്ത് 25നകം സമർപ്പിക്കണം. www.kvpy.iisc.ernet.in എന്ന വെബ് സൈറ്റിലെ Applications ലിങ്കിൽ ക്ലിക് ചെയ്ത്, റ‍‍ജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. വിശദ നിർദേശങ്ങൾ സൈറ്റിലുണ്ട്. 1,250 രൂപ പരീക്ഷാഫീ ഓൺലൈനായി അടയ്ക്കണം.  പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 625 രൂപ. 
ഐസറുകളിലെ 5–വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെയും ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ 4–വർഷ ബിഎസ് പ്രോഗ്രാമിലെയും പ്രവേശനത്തിനും കെവിപിവൈ യോഗ്യത പരിഗണിക്കുന്നുണ്ട്. ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠിക്കാനാണ് സഹായം. പക്ഷേ കോടതിവിധി പ്രകാരം ഒസിഐ / പിഐഒ വിഭാഗക്കാർക്കും പരീക്ഷയെഴുതാം. 
പ്രീ–പിഎച്ച്ഡി തലം വരെയും ഫെലോഷിപ് കിട്ടാം. പരമാവധി 5 വർഷം. ബാച്‌ലർ ബിരുദ പഠനത്തിന്റെ ആദ്യത്തെ 3 വർഷം 5000 രൂപ പ്രതിമാസ ഫെലോഷിപ്പും 20,000 രൂപ വാർഷിക ഗ്രാ‌ന്റുമുണ്ട്. മാസ്റ്റർ ബിരുദതലത്തിൽ നാലും അഞ്ചും വർഷങ്ങളിൽ ഇവ യഥാക്രമം 7000 രൂപയും 28,000 രൂപയും ആയി ഉയരും. ഓരോ വർഷവും മികച്ച നിലയിൽ പരീക്ഷ ജയിച്ചാലേ സഹായം തുടർന്നു കിട്ടൂ. 60% എങ്കിലും മാർക്ക്, അഥവാ തുല്യ ഗ്രേഡ് ഓരോ പരീക്ഷയിലും നേടണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 50% മാർക്ക് അഥവാ തുല്യ ഗ്രേഡ്. ആദ്യ വർഷത്തെ സമ്മർ ക്യാംപിലും തുടർന്നുള്ള വർഷങ്ങളിലെ സമ്മർ പ്രോജക്ടുകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും വേണം. 
എൻജിനീയറിങ്, മെഡിക്കൽ, അഗ്രികൾചറൽ തുടങ്ങിയ പ്രഫഷനൽ കോഴ്സുകളിലെ വിദ്യാർഥികൾക്ക് ഈ സ്‌കീമിൽ ചേരാൻ കഴിയില്ല. വിദൂരപഠനത്തിനും ഫെലോഷിപ്പില്ല. 
സിലക്‌ഷൻ രീതി: അർഹതയ്ക്കുള്ള മാർക്കു നേടിയവരെ 2021 നവമ്പർ 7ന് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷയ്ക്കു ക്ഷണിക്കും. കേരളത്തിൽ വയനാടൊഴികെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓൺലൈൻ രീതിയിലായിരിക്കും പരീക്ഷ. പരിശീലനത്തിനു സഹായകമായി കഴിഞ്ഞ 11 വർഷത്തെ ചോദ്യക്കടലാസുകളും ഉത്തരസൂചികകളും സൈറ്റിൽ ലഭ്യമാകും. മോക് ടെസ്റ്റുകൾ വൈകാതെ സൈറ്റിൽ വരും. ഗൂഗിൾ ചെയ്യുമ്പോൾ, വ്യാജ സൈറ്റിൽ എത്തിപ്പെടാതെ സൂക്ഷിക്കുക. 
പഠന വിഷയങ്ങൾ: കെമിസ്ട്രി, ഫിസിക്സ്, മാത്‌സ്, സ്റ്റാറ്റ്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, സെൽ ബയോളജി, എക്കോളജി, മോളിക്യുലർ ബയോളജി, ബോട്ടണി, സുവോളജി, ഫിസിയോളജി, ബയോടെക്നോളജി, ന്യൂറോസയൻസസ്, ബയോ ഇൻഫർമാറ്റിക്സ്, മറൈൻ ബയോളജി, ജിയോളജി, ഹ്യൂമൻ ബയോളജി, ജനറ്റിക്സ്, ബയോമെഡിക്കൽ സയൻസസ്, അപ്ലൈഡ് ഫിസിക്സ്, ജിയോഫിസിക്സ്, മെറ്റീരിയൽ സയൻസ്, എൻവയൺമെന്റൽ സയൻസ് 
സ്‌ട്രീം എസ്എ: മാത്‌സ്, സയൻസ് വിഷയങ്ങൾക്ക് കുറഞ്ഞത് 75% മാർക്കോടെ പത്താം ക്ലാസ് ജയിച്ച്, 2021 – 2022–ൽ സയൻസ് വിഷയങ്ങൾ അടങ്ങിയ ഗ്രൂപ്പെടുത്ത് പതിനൊന്നിൽ ചേർന്നവർക്ക് ശ്രമിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 65% മാർക്ക് മതി. 2023 – 2024ൽ മേൽസൂചിപ്പിച്ച കോഴ്സുകളിലൊന്നിൽ ചേരുമ്പോഴേ ഫെലോഷിപ് ലഭിച്ചു തുടങ്ങൂ. 12–ലെ പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് 60% എങ്കിലും മാർക്ക് നേടണം. 
പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്ക് മതി. ഇവർക്ക് ചെലവു നൽകി സയൻസ് ക്യാംപുകളിൽ പങ്കെടുപ്പിക്കും. 
സ്‌ട്രീം എസ്‌എക്‌സ്: 2021 – 2022ൽ സയൻസ് വിഷയങ്ങളെടുത്ത് 12–ാം ക്ലാസിൽ ചേർന്നവർ;  2023 – 2024ൽ ബേസിക് സയൻസിൽ തുടർന്നു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ശ്രമിക്കാം. 
മാത്‌സ്, സയൻസ് വിഷയങ്ങൾക്ക് 75% എങ്കിലും മാർക്കോടെ പത്തു ജയിച്ചിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 65% മാർക്ക് മതി. 
12–ലെ പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് 60% എങ്കിലും മാർക്ക് നേടണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 50% മാർക്ക് മതി. 
സ്‌ട്രീം എസ്ബി: മാത്‌സ്, സയൻസ് വിഷയങ്ങൾക്ക് 60% എങ്കിലും മൊത്തം മാർക്കോടെ പ്ലസ്‌ടു ജയിച്ച് 2021 – 2022 വർഷത്തിൽ സയൻസ് ബിരുദത്തിന് ഒന്നാം വർഷ ക്ലാസിൽ ചേർന്നവർക്ക് ശ്രമിക്കാം. 
പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% മാർക്ക് മതി. ഒന്നാം വർഷ ഫൈനൽ പരീക്ഷയിൽ 60% എങ്കിലും മാർക്കു വാങ്ങിയിട്ടേ ഫെലോഷിപ് നൽകൂ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 50% മാർക്ക് മതി.

IISERs BS-MS : Admission 2021

Reference No: CGCD/027/2021

Last Date for submission of online application: 31/08/2021
The Government of India has established IISERs at Berhampur, Bhopal, Kolkata, Mohali, Pune, Thiruvananthapuram and Tirupati to integrate and promote interdisciplinary science education and research. Over the years IISERs have been successfully attracting talented young minds. An overarching goal of the IISERs is to enable students to shape the nation by inventing and implementing sustainable solutions for societal problems through research in science. This is being achieved by our faculty of international repute together with bright students. In a short span of time IISERs have generated an incredible amount of intellectual property in the form of publications and patents.
About BS and BS-MS Dual Degree Program
(i) Five-year dual degree program for science students. (ii) Classroom learning integrated with research, providing ample scope for interdisciplinary activities. (iii) Curriculum with a focus on both breadth and depth in sciences, engineering sciences and economics. (iv) Opportunity to pursue impactful research. (v) Fully residential campuses with well-equipped hostels. (vi) Access to on-campus medical, sports and other recreational facilities
Academic Programme: BS and BS-MS Dual Degree
For More Information: http://iiseradmission.in/index.html 
Apply Now: http://iiseradmission.in/apply.html 

National Rail and Transportation Institute (NRTI) - UG, PG : Admission 2021

Notification No: CGCD/025/2021
Last Date for submission of online application: 20/08/2021
National Rail and Transportation Institute (NRTI) was established in 2018 in Vadodara, Gujarat. It is focused on transport-related education. The institute offers UG and PG courses. The candidates need to sit for an entrance examination, conducted by the NRTI itself. The selection is solely based on the scores obtained in the entrance examination. NRTI offers multi-disciplinary programs that are UG programs like BBA, B.Sc, and B.Tech as well as PG programs like MBA and M.Sc with several specializations. Students can register for their interested courses by filling the online application forms available for each course on the official website of NRTI.
Academic Programmes: BBA, BSc, MSc, MBA and B.Tech.
IMPORTANT DATES
  • Closing date of application for: BBA, BSc, MSc and MBA programmes: July 21, 2021 _ B.Tech. programmes: Aug 20, 2021
  • NRTI UG and PG Entrance Tests: Aug 1, 2021 (to be administered at multiple locations across the country)
Admission Notice: https://www.nrti.edu.in/safex/wp-content/uploads/2021/06/NRTI-Admission-notice-2021-22-_-v3.1.pdf 
Application Link: https://www.nrti.edu.in/admission-updates/ 

National Institute of Electronics and Information Technology (NIELIT) - M.Tech Admission 2021-2023

Notification No: CGCD/024/2021
Last Date for submission of online application: 05/08/2021
National Institute of Electronics and Information Technology (NIELIT) is an Autonomous body of the Ministry of Communications & Information Technology, Govt. of India. It is Premier Organization for Education, Training, R&D and Consultancy in Electronics & Information Technology
Academic Programmes: M.Tech in Embedded Systems (ES) & Electronics Design Technology (EDT)
M.Tech in Embedded Systems
The objective of the course is to mould fresh electronics engineers and to upgrade working engineers into High Caliber Embedded System Designers by enhancing their knowledge and skills in various hardware and software design aspects of Embedded Systems. The course offers a range of topics of immediate relevance to industry and makes the students exactly suitable for industries engaged in Embedded System development. This provides an excellent opportunity for those wishing to engage in application research in this rapidly developing area.
M.Tech in Electronics Design and Technology
The objective of the course is to mould fresh electronics engineers and to upgrade working engineers into Electronics Product Design Engineers by enhancing their knowledge and skills in various hardware and software design aspects of Electronics Design. This course offers a range of topics of immediate relevance to industry and makes the students exactly suitable for industries engaged in Electronics Product development. One can pursue application research in this rapidly developing area.
Notification Link: https://www.calicut.nielit.in/mtech/MTech_Brochure_2021.pdf 
Application Link: https://www.calicut.nielit.in/mtech/MTechApplication.aspx 

Karnataka CET 2021

Notification No: CGCD/012/2021

Exam Dates 28th August 2021 and 29th August 2021

📍 For More Information : https://www.kcetexam.in/

📍 Official Website : www.kea.kar.nic.in

CIPET Kochi, 2021 - 2022 അധ്യയനവർഷത്തിലെ ത്രിവത്സര തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Notification No: CGCD/011/2021

📍  Last Date of submitting the Application form : 3rd week of July 2021

കേന്ദ്ര  രാസവള മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി  അഥവാ CIPET. ഭാരതത്തിലുടനീളം  42 കേന്ദ്രങ്ങളിലായി പ്രവർത്തിച്ചുവരുന്നു.

പോളിമർ , ബയോപോളിമർ റിസേർച് മേഖലകളിലും  അനുബന്ധ നിർമാണ വ്യവസായങ്ങൾക്കായി ഉള്ള ടെക്നോളജി തലത്തിലും, പ്ലാസ്‌റ്റിക്‌സിലെ സാങ്കേതിക പരിശീലനത്തിലും ഇന്ത്യയിലെ മുൻനിര സ്‌ഥാപനമാണ് CIPET.

2012 മുതൽ എറണാകുളം  കളമശ്ശേരിക്കടുത്തു  ഏലൂരിൽ പ്രവർത്തനമാരംഭിച്ച CIPET KochI,    CUSAT  അംഗീകൃത പിജി കോഴ്‌സുകളും സ്കിൽ ഇന്ത്യയുടെ ഭാഗമായി നൈപുണ്യ വികസനം അഥവാ സ്കിൽ ഡെവലപ്പ്മെന്റ് കോർസുകളും നടത്തിവരുന്നു.

ISO9001:2015 അംഗീകാരവും  NABL അക്ക്രെഡിറ്റേഷനും ഉള്ള സ്ഥാപനമാണ്  CIPET Kochi.

AICTE  അംഗീകാരമുള്ള CIPET  Kochi, 2021 – 2022 അധ്യയനവർഷത്തിലെ  ത്രിവത്സര തൊഴിലധിഷ്ഠിത  ഡിപ്ലോമ കോഴ്‌സുകളിലെക്കാണ്   അഡ്മിഷൻ നടത്തുന്നത്.

ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്ക് ടെക്നോളജി അഥവാ DPT

ഡിപ്ലോമ ഇൻ പ്ലാസ്റ്റിക്സ് മോൾഡ് ടെക്നോളജി അഥവാ DPMT

എന്നീ കോഴ്‌സുകളിലേക്കാണ് അഡ്മിഷൻ നടത്തുന്നത്.

📌3 വർഷം /6 സെമസ്റ്റർ കോഴ്സിന്റെ ദൈർഘ്യം

PLASTIC  PRODUCT MANUFACTURING, TESTING എന്നീ വിഷയങ്ങളിൽ ഊന്നൽ നൽകിയിട്ടുള്ള കോഴ്സാണ് DPT

TOOLING , MOLD DESIGN, PRODUCT DESIGN എന്നിവ  പാഠ്യവിഷയമായിട്ടുള്ള കോഴ്സാണ് DPMT

പാക്കേജിങ്, ഇലക്ട്രോണിക്സ്, ബയോമെഡിക്കൽസ് ,അഗ്രികൾച്ചർ,ഓട്ടോമൊബൈൽ തുടങ്ങിയ മേഖലയിൽ മികച്ച പുരോഗതി നേടിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് ടെക്നോളജിയിൽ  കേരളത്തിലും വിദേശത്തുമായി ഒട്ടനവധി തൊഴിലവസരങ്ങളാണുള്ളത്.പ്ലാസ്റ്റിക്കില്ലാതെ ലോകമില്ലാ എന്ന അവസ്ഥയിൽ പ്ലാസ്റ്റിക്ക് അനുബന്ധ കോഴ്സുകളുടെ പ്രസക്തി ഇവിടെയാണ്.

മേല്പറഞ്ഞ കോഴ്‌സുകൾക്ക് മികച്ച പ്ലേസ്മെന്റ് ആണ് CIPET  നൽകിവരുന്നത്.

അടിസ്ഥാന യോഗ്യത  :  SSLC, PLUS TWO,VHSE,ITI (പ്ലസ് ടു തോറ്റവർക്കും അപേക്ഷിക്കാം)

📍 Application Link: https://cipet.onlineregistrationform.org/CIPET/Instruction.jsp